വനിത ഡോക്ടറെ അപമാനിച്ച കേസ്; 2,000 കുവൈത്തി ദിനാർ പിഴ

  • 01/04/2024



കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ വനിത ഡോക്ടറെ അപമാനിച്ച കേസിൽ കുവൈത്തി പൗരന് മിസ്‌ഡീമെനിയർ കോടതി 2,000 കുവൈത്തി ദിനാർ പിഴ ചുമത്തി. മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ എമർജൻസി വിഭാ​ഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ കഴുത്തിൽ ധരിച്ചിരുന്ന സ്റ്റെതസ്കോപ്പ് പിടിക്കുകയും അപമാനിച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ കുവൈത്തി പൗരനെതിരെ കുറ്റം ചുമത്തിയത്. ഡോക്ടർ  പരിശോധിച്ചപ്പോൾ പ്രതി തനിച്ച് സംസാരിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. 

തുടർന്ന്, താൻ ഒരു ഡോസ് ക്രിസ്റ്റൽ മെത്ത് കഴിച്ചതായി പ്രതി പറഞ്ഞു. ഇതോടെ പ്രതിയുടെ അവസ്ഥയിൽ പ്രശ്നങ്ങളിലെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ, ദേഷ്യത്തോടെ മിണ്ടാതിരിക്കൂ എന്ന് പറഞ്ഞ് പ്രതി അലറുകയായിരുന്നു. ഇതിന് ശേഷമാണ് കഴുത്തിൽ ധരിച്ചിരുന്ന സ്റ്റെതസ്കോപ്പ് പിടിച്ച് വലിച്ചത്. കുവൈത്ത് മെഡിക്കൽ സൊസൈറ്റിയുടെ പ്രതിനിധി അറ്റോർണി ഇലാഫ് അൽ സലേഹ് സംഭവത്തിൻ്റെ നിരീക്ഷണ ക്യാമറ റെക്കോർഡിംഗ് സമർപ്പിച്ചു. ഡോക്ടറുടെ മൊഴിയും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

Related News