കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 കുട്ടികൾ അറസ്റ്റിൽ

  • 04/04/2024


കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് (ജിടിഡി) കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ട്. മാർച്ച് 23 മുതൽ 29 വരെയുള്ള കണക്കാണിത്. പരിക്കുകൾക്കും മരണങ്ങൾക്കും കാരണമായ 293 ഗുരുതരമായ കൂട്ടിയിടികളും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളിൽ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, 130 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. അതേസമയം, നിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എട്ട് വഴിയോരക്കച്ചവടക്കാർ, അബോധാവസ്ഥയിലുള്ള ഒരാൾ, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേർ എന്നിങ്ങനെ പിടിയിലായി. കുറ്റകൃത്യങ്ങൾക്കായി ഉപയോ​ഗിച്ച 51 വാഹനങ്ങളും പിടിച്ചെടുത്തു.

Related News