കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണം കുറഞ്ഞ് വരുന്നതായി കണക്കുകൾ

  • 04/04/2024

കുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻസി നിയമലംഘകരുടെ എണ്ണം കുറഞ്ഞ് വരുന്നതായി കണക്കുകൾ. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023 അവസാനത്തോടെ റെസിഡൻസി നിയമലംഘകരുടെ എണ്ണം 121,019 ആയി കുറഞ്ഞിട്ടുണ്ട്. 2023ൽ തന്നെ ഏകദേശം 84,975 പേർക്ക് കുവൈത്ത് ആദ്യമായി റെസിഡൻസി പെർമിറ്റ് അനുവദിക്കുകയും ചെയ്തിരുന്നു. 2023ൽ ഏകദേശം 57,060 റെസിഡൻസി പെർമിറ്റുകളാണ് റദ്ദാക്കപ്പെട്ടത്. കുവൈത്തിലെ താമസ നിയമ ലംഘകരിൽ പകുതിയും ​ഗാർഹിക തൊഴിലാളികളാണ്. 2023 അവസാനത്തോടെ, അവരുടെ എണ്ണം ഏകദേശം 60,700 ആയി ഉയർന്നിട്ടുണ്ട്. ആർട്ടിക്കിൾ 18 റെസിഡൻസി കൈവശമുള്ള താമസക്കാർ നിരവധി നിയമലംഘനങ്ങളുമായി രണ്ടാം സ്ഥാനത്തെത്തി. ഇവരു‌ടെ എണ്ണം ഏകദേശം 28,080 ആണ്. മൂന്നാം സ്ഥാനത്തുള്ളത് ആർട്ടിക്കിൾ 22 പ്രകാരമുള്ളവരാണ്. ഇത് ഏകദേശം 6,146 പേർ വരും. റെസിഡൻസി ലംഘിക്കുന്നവരുടെ ദേശീയതയുടെ കാര്യത്തിൽ, അറബ് ഇതര ഏഷ്യൻ ദേശീയതകൾ മൊത്തം നിയമലംഘകരുടെ 71 ശതമാനവും വരുന്നത്.

Related News