ചാരിറ്റി: പള്ളികളിലെ ധനസമാഹരണത്തിൻ്റെ 23 നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 08/04/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് തുടർന്ന് അധികൃതർ. റമദാൻ 21 മുതൽ 27 വരെയുള്ള കാലയളവിൽ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ ഫീൽഡ് ടീമുകൾ പരിശോധന തുടർന്നു. നിയമം ലംഘിച്ച് വസ്ത്രശേഖരണത്തിനായി സ്ഥാപിച്ച 22 കിയോസ്കുകൾ നിരീക്ഷിച്ചതായും 10 എണ്ണം നീക്കം ചെയ്തതായി അധികൃതർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ നോമ്പ് തുറക്കാൻ സംഭാവനകൾ ശേഖരിക്കാൻ ആഹ്വാനം ചെയ്യുന്ന 11 റെസ്റ്റോറൻ്റുകളും കണ്ടെത്തി.

പള്ളികളിലും 32 ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ ആസ്ഥാനങ്ങളിലൂടെ ഫീൽഡ് ടീം 336 സന്ദർശനങ്ങളാണ് നടത്തിയത്. നിയമം ലംഘിക്കുന്ന 47 പരസ്യങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ ലംഘനങ്ങൾ ഒഴിവാക്കാൻ ചാരിറ്റി സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. മസ്ജിദുകളിൽ സംഭാവനകൾ ശേഖരിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും മറ്റ് നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇമാമുമാരുടെ നിയന്ത്രണത്തില്ലാതെ നടത്തിയ 23 നിയമലംഘനങ്ങളും കണ്ടെത്തി.

Related News