നിയമലംഘനം; സ്റ്റോർ പൂട്ടിച്ച് വാണിജ്യ മന്ത്രാലയ എമർജൻസി ടീം

  • 19/04/2024


കുവൈത്ത് സിറ്റി: ജഹ്‌റ, ഫർവാനിയ എമർജൻസി ടീം അൽ അർദിയ അൽ ഹെർഫിയ്യ ഏരിയയിലെ ഒരു പച്ചക്കറി, പഴം സ്റ്റോറുകളിൽ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒരു സ്റ്റോർ അധികൃതർ അടപ്പിച്ചു. ഉത്പന്നങ്ങൾ നിർമ്മിച്ച രാജ്യത്തിൻ്റെ ലേബലുകൾ മാറ്റുകയും വലിയ പാക്കേജുകളും ബോക്സുകളും ചെറിയവയായി വിഭജിക്കുകയും ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ചതായണ് കണ്ടെത്തിയിട്ടുള്ളത്.നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കും.

Related News