വർക്ക് പെർമിറ്റ് മാറ്റത്തിനുള്ള ഫീസ് ജൂൺ 1 മുതൽ നിലവിൽ വരും

  • 20/04/2024


കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് നൽകുന്നതിന് അടക്കമുള്ള ഫീസിൽ മാറ്റം വരുത്തി മാൻപവർ അതോറിറ്റി. വർക്ക് പെർമിറ്റ് നൽകുന്നതിന് 150 ദിനാറിൻ്റെ അധിക ഫീസും മൂന്ന് വർഷത്തിന് ശേഷം ഒരു തൊഴിലാളിയെ കമ്പനികൾക്കിടയിൽ മാറ്റുന്നതിന് 300 ദിനാർ ഫീസും തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഏർപ്പെടുത്തിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. ഈ നടപടികൾ തൊഴിൽ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിനും രാജ്യത്തുള്ള തൊഴിലാളികളുടെ ട്രാൻസ്ഫറിന്റെ സംവിധാനത്തിലുമുള്ള സുപ്രധാന ഭേദഗതികളാണ് മാൻപവർ അതോറിറ്റി അം​ഗീകരിച്ചത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം, തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക, ചെലവ് കുറയ്ക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ്.

പുതുതായി അംഗീകരിച്ച സംവിധാനം അനുസരിച്ച്, രാജ്യത്തിനകത്ത് തന്നെയുള്ള തൊഴിലാളികളെ ട്രാൻസ്ഫർ ചെയ്യണമെന്ന മുൻ വ്യവസ്ഥയില്ലാതെ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ തൊഴിലുടമകൾക്ക് ഇപ്പോൾ അനുമതിയുണ്ട്. മുമ്പ് വിദേശ റിക്രൂട്ട്‌മെൻ്റിന് 25 ശതമാനവും പ്രാദേശിക റിക്രൂട്ട്‌മെൻ്റിന് 75 ശതമാനവും ക്വാട്ട നിശ്ചയിച്ചിരുന്നു.

Related News