റദമാൻ മാസത്തിലെ ചാരിറ്റി നിയമലംഘനങ്ങൾ; 68 കേസുകൾ അറ്റോർണി ജനറലിന് റഫർ ചെയ്തു

  • 20/04/2024


കുവൈത്ത് സിറ്റി: വിശുദ്ധ റദമാൻ മാസത്തിലുണ്ടായ സംഭാവന നിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ സാമൂഹിക കാര്യ മന്ത്രാലയം നിർണായക നടപടികൾ സ്വീകരിച്ചു. ആവശ്യമായ നിയമ നടപടികൾക്കായി 68 കേസുകളാണ് അറ്റോർണി ജനറലിന് റഫർ ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ അനധികൃതമായി ധനസമാഹരണം നടത്തുന്നത്,, ധനസമാഹരണ ലൈസൻസുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന 1959 ലെ 59-ാം നമ്പർ നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ ലംഘിക്കുന്നത് അടക്കം ഇതിൽ ഉൾപ്പെടുന്നു.

റമദാനിലെ അവസാന വാരത്തിൽ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ പള്ളികളിൽ 171 സന്ദർശനങ്ങളും പ്രധാന അസോസിയേഷൻ ആസ്ഥാനത്തേക്ക് 13 സന്ദർശനങ്ങളും നടത്തിയതായി മന്ത്രാലയം അറിയിച്ചു, മതസ്ഥാപനങ്ങൾക്കുള്ളിലെ സംഭാവന ശേഖരണ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനാണ് ഈ പരിശോധനകൾ ലക്ഷ്യമിട്ടത്. നിയമവിരുദ്ധമായി വസ്ത്രങ്ങൾ ശേഖരിക്കുന്ന 14 കിയോസ്കുകൾ കണ്ടെത്തുകയും അവയിൽ 12 എണ്ണം പിന്നീട് നീക്കം ചെയ്തുവെന്നും മന്ത്രാലയം അറിയിച്ചു.

Related News