ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; കുവൈത്തും എതോപ്യയും തമ്മിലുള്ള കരാർ അന്തിമഘട്ടത്തിലേക്ക്.

  • 15/05/2024




കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച് കുവൈത്തും എത്യോപ്യയും തമ്മിലുള്ള ധാരണാപത്രം അന്തിമഘട്ടത്തിലേക്ക്. കുവൈത്തിലെ ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പയാണ് എതോപ്യയുമായുള്ള കരാർ വിലയിരുത്തപ്പെടുന്നത്. ഈ മാസം അവസാനം കരട് മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കാമെന്നാണ് ധാരണയായിട്ടുള്ളത്. നിലവിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി റിക്രൂട്ട് നടത്തുന്നതിന് ഒരു പുതിയ മേഖല തുറക്കുന്നതിനാണ് കരാറിലൂടെ സാധ്യമാകുന്നത്. 

മെമ്മോറാണ്ടത്തിൽ പറഞ്ഞിരിക്കുന്ന വിവിധ വശങ്ങളിൽ കുവൈത്തും എത്യോപ്യയും തമ്മിൽ പരസ്പര ധാരണയായിട്ടുണ്ട്. പ്രത്യേകിച്ച് പ്രതിമാസ ശമ്പളം, സേവനാനന്തര ആനുകൂല്യങ്ങൾ, പ്രതിവാര, വാർഷിക അവധി, മറ്റ് അവകാശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങൾ ആയിക്കഴിഞ്ഞു. കരാർ അന്തിമമായിക്കഴിഞ്ഞാൽ റിക്രൂട്ട്‌മെൻ്റ് പ്രക്രിയകൾ ആരംഭിക്കാൻ പ്രാദേശിക ഓഫീസുകൾ തയാറാണെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബാസം അൽ ഷമ്മാരി വ്യക്തമാക്കി.

Related News