കബ്‌ദിൽ മയക്കുമരുന്ന് സംഭരണശാലയില്‍ റെയ്ഡ്; സുരക്ഷാ സേനയ്ക്ക് നേര്‍ക്ക് വെടിവയ്പ്പ്

  • 18/05/2024


കുവൈത്ത് സിറ്റി: കബ്ദ് പ്രദേശത്തെ മയക്കുമരുന്ന് പദാർത്ഥങ്ങളുടെ സംഭരണശാലയില്‍ നടത്തിയ റെയ്ഡിനിടെ ഒരു ബിദൂണ്‍ സുരക്ഷാ സേനയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തു. ജഖുറിലാണ് റെയ്ഡ് നടത്തിയത്. മൂന്ന് പേരടങ്ങുന്ന ബിദൂണ്‍ സംഘമാണ് ഇവിടെയുണ്ടായിരുന്നത്. സേനയിലെ ഒരു അംഗത്തിനും പ്രധാന പ്രതിക്കും ജഖുറിന്‍റെ കാവൽക്കാരനും പരിക്കേറ്റു. 

പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആന്‍റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരുടെ ഒരു സംഘം നിരീക്ഷണത്തിലുള്ള അൽ ജാഖൂറിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി സുരക്ഷ ടീമിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥനും അൽ ജഖുറിൽ ഗാർഡായി ജോലി ചെയ്യുന്ന ഒരു ഏഷ്യൻ സ്വദേശിക്കുമാണ് പരിക്കേറ്റത്. റെയ്ഡിനിടെ മയക്കുമരുന്ന് പദാർത്ഥങ്ങൾ, ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ, അൽ ജഖുറിനുള്ളിലെ കുളിമുറിയിൽ നിന്ന് പ്രതികൾ വലിച്ചെറിയാൻ ശ്രമിച്ച മയക്കുമരുന്ന് വസ്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തി.

Related News