അൽ മുത്‌ലയിൽ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

  • 26/05/2024


കുവൈത്ത് സിറ്റി: അൽ മുത്‌ല ഏരിയയിൽ ഒരു തൊഴിലാളി നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിൽ നിന്ന് വീണ് മരണപ്പെട്ടു. ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണാണ് ദാരുണാന്ത്യം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 8.50ന് ഒരു കരാറുകാരനാണ് സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. റെസിഡൻഷ്യൽ സിറ്റിയായ അൽ മുത്‌ലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഒരു നിർമ്മാണ തൊഴിലാളി വീണതായി കരാറുകാരൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഒരു പട്രോളിംഗ് സംഘം ഉടൻ തന്നെ സ്ഥലത്തേക്ക് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Related News