ജയിൽ സമുച്ചയത്തിൽ അപ്രതീക്ഷിത സുരക്ഷാ പരിശോധന നടത്തി ആഭ്യന്തര മന്ത്രി

  • 27/05/2024


കുവൈത്ത് സിറ്റി: ജയിൽ സമുച്ചയത്തിൽ അപ്രതീക്ഷിത സുരക്ഷാ പരിശോധന നടത്തി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്. ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്‍ദുള്ള സഫ അൽ മുല്ലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രത്യേക സുരക്ഷാ സേന, ജയിൽ സുരക്ഷാ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് ജയില്‍ തടവുകാരെ ലക്ഷ്യമിട്ട് ഒരു അപ്രതീക്ഷിത പരിശോധന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൾ, ആയുധങ്ങൾ തുടങ്ങിയവയുൾപ്പെടെ നിരവധി നിരോധിത വസ്തുക്കൾ കണ്ടെത്താൻ പരിശോധനയില്‍ കഴിഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related News