സാമൂഹിക ചെലവുകളിൽ ലോകത്തെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

  • 28/05/2024


കുവൈത്ത് സിറ്റി: സാമൂഹിക ചെലവുകളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും ഉദാരമായ രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്ന് റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുമായി (ESCWA) സഹകരിച്ച് സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെൻ്റിൻ്റെ ജനറൽ സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023/2024 സാമ്പത്തിക വർഷത്തിൽ, കുവൈത്ത് 13.88 ബില്യൺ കുവൈത്തി ദിനാർ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. 

ഇത് മൊത്തം ബജറ്റായ 26.27 ബില്യണിൻ്റെ 52.83 ശതമാനമാണ്. ഏഴ് പ്രധാന സൂചകങ്ങൾ ഉപയോഗിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ഭവന, കമ്മ്യൂണിറ്റി സൗകര്യങ്ങൾ, തൊഴിൽ വിപണി ഇടപെടലുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കൽ പരിപാടികൾ, സാമൂഹിക സംരക്ഷണ പരിപാടികൾ, കല, സംസ്കാരം, കായികം, കൂടാതെ പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഘടകങ്ങളാണ് രാജ്യങ്ങളെ ലിസ്റ്റ് ചെയ്യുന്നതിനായി ഉപയോ​ഗിച്ചത്.

Related News