കുവൈത്തിൽ പാരാഗ്ലൈഡിംഗും സ്‌പോർട്‌സ് ഫ്‌ളൈയിംഗും നിരോധിച്ചു

  • 29/05/2024

 


കുവൈത്ത് സിറ്റി: ലൈറ്റ് സ്‌പോർട്‌സ് വിമാനം ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളോടും പ്രവർത്തനം നിർത്താൻ നിർദേശം. ജീവൻ, സ്വത്ത്, കുവൈത്ത് വ്യോമാതിർത്തി എന്നിവയുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി പാരാഗ്ലൈഡിംഗ് അടക്കം ലൈസൻസുള്ളതോ ലൈസൻസില്ലാത്തതോ ആയ എല്ലാ വ്യോമയാന പ്രവർത്തനങ്ങളും നിർത്താൻ ആണ് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുടെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഏവിയേഷൻ സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സിവിൽ ഏവിയേഷൻ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ ലൈസൻസുകൾ ലഭിക്കുന്നതിന് എല്ലാ ഉപയോക്താക്കളും ഇത് അവലോകനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും അധികൃതർ വിശദീകരിച്ചു.

Related News