ഖാദിസിയ റോഡിൽ കുഴി; കരാറുകാരനെതിരെ നടപടി

  • 14/06/2024


കുവൈത്ത് സിറ്റി: അൽ ഖാദിസിയ മേഖലയിൽ റോഡിൽ കുഴിയുണ്ടായ സംഭവത്തിൽ കരാറുകാരനെതിരെ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൗറ അൽ മഷാൻ. ആവശ്യമായ ജോലികൾ ചെയ്യുന്നതിനും മണ്ണിടിച്ചിലിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി മെയിൻ്റനൻസ് എഞ്ചിനീയറിംഗ് മേഖല പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൃഷി-മത്സ്യവിഭവശേഷി പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള ലൈനിലെ വെള്ളം ചോർന്നതിനെത്തുടർന്ന് അതോറിറ്റിയുടെ ലൈൻ പൊട്ടിയാണ് റോഡ് തകരാൻ ഉണ്ടായ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

Related News