യാത്രക്കാർക്ക് അനുയോജ്യമായ രീതിയിൽ ടിക്കറ്റ് നിരക്ക് ക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

  • 25/06/2024


കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് കമ്പനിയുടെ ഡയറക്ടർ ബോർഡ് രൂപീകരിച്ച യാത്രാ ടിക്കറ്റ് നിരക്ക് പ്രോസസ്സിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളു‌ടെ ഫലം പ്രതിഫലിച്ച് തുടങ്ങി. പൗരന്മാർക്കും മറ്റ് ഉപഭോക്താക്കൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും അവർക്ക് ആ​ഗ്രഹങ്ങൾക്ക് അനുസരിച്ച് വിശാലമായ ഓപ്ഷനുകൾ നൽകുന്നതിനും ലക്ഷ്യമിട്ടാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. കമ്മിറ്റിയുടെ പ്രവർത്തനത്തിൻ്റെ ​ഗുണങ്ങൾ ലഭിച്ച് തുട‌ങ്ങിയെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്‌സെൻ സലേം അൽ ഫഖാൻ പറഞ്ഞു. 

കമ്മിറ്റി നിരവധി ശുപാർശകൾ പരി​ഗണിക്കുകയും ന‌ടപ്പാക്കുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിലനിർണ്ണയ നയം മാറ്റുകയും മത്സരാധിഷ്ഠിതമായി നിരക്ക് ക്രമീകരിക്കുകയും ചെയ്തുവെന്നുള്ളതാണ്. കൂടാതെ വ്യത്യസ്ത ഓഫറുകൾ നൽകുകയും വിലകൾ പൊതുജനങ്ങൾക്ക് താങ്ങനാകുന്ന നിലയിൽ നയം രൂപീകരിക്കുകയും ചെയ്തു.

Related News