കുവൈറ്റ് സെൻട്രൽ ജയിലിൽ പരിശോധന; മയക്കുമരുന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

  • 08/07/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെയും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌പെഷ്യൽ ഫോഴ്‌സിൻ്റെയും ഡിറ്റക്ടീവുകളുമായി സഹകരിച്ച് കറക്ഷണൽ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി കൺട്രോൾ ആൻഡ് സപ്പോർട്ട് ടീം സെൻട്രൽ ജയിൽ വാർഡുകളിൽ സമഗ്രമായ പരിശോധന നടത്തി. അനധികൃത വസ്തുക്കൾ കണ്ടെത്തുകയും കണ്ടുകെട്ടുകയും ചെയ്യുക എന്നതായിരുന്നു ഓപ്പറേഷൻ്റെ പ്രാഥമിക ലക്ഷ്യം. 

ക്യാമ്പയിനിൽ നിരോധിത വസ്‌തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തവയിൽ മൊബൈൽ ഫോണുകൾ, മൂർച്ചയുള്ള വസ്തുക്കൾ, മയക്കുമരുന്ന് സാമഗ്രികൾ, ഗുളികകൾ, മയക്കുമരുന്ന് എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടിച്ചെടുത്ത വസ്‌തുക്കളും അവ കൈവശം വച്ചിരിക്കുന്ന തടവുകാരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് റഫർ ചെയ്തു. ജയിൽ ഉദ്യോഗസ്ഥരുടെയും നിയമ നിർവ്വഹണ ഏജൻസികളുടെ പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.*

Related News