ട്രാഫിക്, റെസിഡൻസി നിയമം ലംഘിക്കുന്നവർ എന്നിവർക്കെതിരെ കർശന പരിശോധന

  • 08/07/2024


കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലാവധി ജൂൺ 30ന് അവസാനിച്ചതോടെ രാജ്യത്തുടനീളം റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടർന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാകാര്യ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനൈഫിയുടെയും മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ ഹംലിയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മുബാറക് അൽ കബീറിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്തു.

ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും യോഗ്യതയുള്ള അതോറിറ്റിക്ക് റഫർ ചെയ്തു. താമസ നിയമം ലംഘിച്ചതിന് അൽ ജഹ്‌റ ഗവർണറേറ്റിൽ നടന്ന മറ്റൊരു ക്യാമ്പയിനിലും കൂടുതൽ പേർ അറസ്റ്റിലായി. താമസ നിയമം ലംഘിച്ച 12 പേർക്കെതിരെയും നിയമപരമായ രേഖകളില്ലാത്ത 17 പേർക്കെതിരെയും ട്രാഫിക് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ ട്രാഫിക് പരിശോധനകളിലാണ് ഇവർ പിടിയിലായതെന്നും അധികൃതർ വിശദീകരിച്ചു.

Related News