വിസിറ്റ് വിസയിൽ കുവൈത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ്

  • 08/07/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ നാല് മാസമായി കുവൈത്തിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പ്രവേശനത്തിൽ വർധനയുണ്ടായതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി കുവൈത്ത് പ്രവാസികൾക്കായി തുറന്നുകൊടുത്തതോടെയാണ് ഈ മാറ്റം. സന്ദർശന അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിക്കൊണ്ട് ആറ് ഗവർണറേറ്റുകളിലായി ആഴ്ചയിൽ ശരാശരി 8,700 സന്ദർശന വിസകളാണ് നൽകുന്നത്. 

ഈ വിസകൾ ഫാമിലി, ടൂറിസം, വാണിജ്യം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഏകദേശം 2,000 ബിസിനസ് വിസിറ്റ് വിസകളും 2,900 ഫാമിലി വിസിറ്റ് വിസകളും 3,800 ടൂറിസ്റ്റ് വിസിറ്റ് വിസകളും ആഴ്ചയിൽ ശരാശരി നൽകുന്നുണ്ടെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മസീദ് അൽ മുതൈരി പറഞ്ഞു. പ്രത്യേക നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും വിസകൾ അനുവദിക്കുന്നുണ്ട്.

Related News