കുവൈത്തിൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നു

  • 08/07/2024


കുവൈത്ത് സിറ്റി: രാജ്യത്ത് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നു. വിദഗ്ധരും പ്രൊഫഷണലുകളുമായ തൊഴിലാളികളുടെ വേതനത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ട്, സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. പ്ലോട്ടുകൾ സ്വന്തമായുള്ളവരും വീടുകൾ പണിയാൻ ശ്രമിക്കുന്നവരുമായ പൗരന്മാരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. റെസിഡൻസി നിയമം ലംഘിക്കുന്നവരുടെ കൂട്ടപ്പലായനമാണ് പ്രധാന ഈ ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്.

പൊതുമാപ്പ് ഗ്രേസ് പിരീഡ് അവസാനിച്ചതിനെത്തുടർന്ന് തീവ്രമായ സുരക്ഷാ ക്യാമ്പയിനിടെ ആഭ്യന്തര മന്ത്രാലയം നിരവധി പേരെ അറസ്റ്റ് ചെയ്യുന്നുണ്ട്. പല തൊഴിലാളികളും തങ്ങളുടെ ദിവസ വേതനം ഇരട്ടിയാക്കാൻ ഈ കുറവ് മുതലെടുത്തു. നിർമ്മാണത്തിൽ, പ്രത്യേകിച്ച് ഫിനിഷിംഗിനും നവീകരണ ജോലികൾക്കും കാലതാമസം വരുത്തുകയും ചെയ്യുന്നു. അനധികൃത തൊഴിലാളികൾക്കെതിരായ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി പ്ലോട്ടുടമകൾക്ക് അവരുടെ വീടുകൾ നിർമ്മിക്കുന്നതിന് വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന് മുത്‌ല റെസിഡൻ്റ്‌സ് കമ്മിറ്റി തലവൻ ഖാലിദ് അൽ അൻസി പറഞ്ഞു.

Related News