കുവൈത്തിലെ 474 ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന; കേടായ 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

  • 08/07/2024


കുവൈത്ത് സിറ്റി: ജൂണിൽ 474 ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ് അറിയിച്ചു. ഈ പരിശോധനകളിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ 186 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയപം 14 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തതായി ഹനൻ അബ്ബാസ് പറഞ്ഞു.

അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിൻ്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അബ്ദുള്ള അൽ കന്ദാരിയുടെ മേൽനോട്ടത്തിൽ, ഭക്ഷ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനാ ടൂറുകൾ സംഘടിപ്പിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുക, ഭക്ഷണത്തിൻ്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമെന്നും ഹനൻ അബ്ബാസ് കൂട്ടിച്ചേർത്തു.

Related News