കുവൈത്തിൽ ഈ വർഷം ആദ്യപാദത്തിൽ 1,476 തീപിടുത്തങ്ങളിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി, ഏറ്റവും കൂടുതൽ ഫർവാനിയയിൽ

  • 08/07/2024


കുവൈത്ത് സിറ്റി: ഈ വർഷം ആദ്യപാദത്തിൽ 1,476 തീപിടുത്തങ്ങളിൽ ജനറൽ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തിയെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. 2024 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്. ഫർവാനിയ ഗവർണറേറ്റിൽ 259 തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹമ്മദിയിൽ 233, തലസ്ഥാനത്ത് 231, ജഹ്‌റയിൽ 226, ഹവല്ലിയിൽ 191, മുബാറക് അൽ കബീർ 183 എന്നിങ്ങനെയാണ് കണക്കുകൾ.

റെസിഡൻഷ്യൽ ഏരിയകളിൽ 354 തീപിടിത്തങ്ങളും നോൺ റെസിഡൻഷ്യൽ ഏരിയകളിൽ 166 തീപിടുത്തങ്ങളും ഉണ്ടായി. മറ്റ് സ്ഥലങ്ങളിൽ 597 തീപിടുത്തങ്ങൾ ഉണ്ടായി. കൂടാതെ, 367 വാഹനങ്ങൾക്ക് തീപിടിച്ച സംഭവവും അഞ്ച് കടൽ തീപിടുത്തങ്ങളും ഉണ്ടായി. 2,914 രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്തു. തീപിടുത്തങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ 7,735 സംഭവങ്ങളിൽ ഫയർഫോഴ്സ് ഇടപെട്ടവെന്നും ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു.

Related News