മൂന്ന് മാസത്തിനിടെ 1,906 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 09/07/2024


കുവൈത്ത് സിറ്റി: മൂന്ന് മാസത്തിനിടെ 1,906 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. മാർച്ച് 20 നും ജൂൺ 25 നും ഇടയിലുള്ള പരിശോധനളിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. മന്ത്രാലയത്തിൻ്റെ ഇൻസ്പെക്ടർമാർ ഈ കാലയളവിൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലായി പ്രാദേശിക വിപണികളിലുടനീളം 1,459 പരിശോധനാ പര്യടനങ്ങൾ നടത്തി.

വാണിജ്യ വഞ്ചനയും വാണിജ്യ ലൈസൻസുകളും വിലനിർണ്ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുതൽ വ്യാജ ഉൽപ്പന്നങ്ങൾ, സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങൾ, കാർ വാടകയ്‌ക്കെടുക്കൽ സേവനങ്ങൾ എന്നിവയിൽ അടക്കമുള്ള ലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പരിശോധനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇൻസ്പെക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പദ്ധതി മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനായി 122 പുരുഷ-വനിത ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകി.

Related News