ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് മാറാൻ അവസരം; അനുമതി രണ്ട് മാസത്തേക്ക് മാത്രം

  • 09/07/2024


കുവൈത്ത് സിറ്റി: ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെ ​ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കുന്ന ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ തീരുമാനത്തെ പ്രശംസിച്ച് ​ഗാർഹിക തൊഴിൽ മേഖല വിദ​ഗ്ൻ ബാസ്സം അൽ ഷമ്മാരി. ​ഗാർഹിക തൊഴിലാളികൾ അനധികൃതമായി സ്വകാര്യ മേഖലയിലേക്ക് മാറുന്ന പ്രതിഭാസം തടയാൻ ഇത് സഹായിക്കും. 60 വയസ് വർക്ക് പോളിസി കാരണം വിദഗ്ധരും പ്രൊഫഷണലുമായ തൊഴിലാളികളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. 

മാൻപവർ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, റെസിഡൻസി, ഗാർഹിക തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട 30 ശതമാനം ലംഘനങ്ങളിലും തൊഴിലാളികൾ അവരുടെ സ്പോൺസർമാരിൽ നിന്ന് പലായനം ചെയ്യുന്നതാണ് രീതി. അതുകൊണ്ട് തന്നെ രണ്ട് മാസത്തെ ചെറിയ കാലയളവ് ആണെങ്കിലും ആഭ്യന്തര മന്ത്രിയുടെ തീരുമാനം നൂറുകണക്കിന് തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമയപരിധി നീട്ടുന്നത് പരിഗണിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളോട് അൽ ഷമ്മാരി ആവശ്യപ്പെടുകയും ചെയ്തു.

Related News