സ്വർണ വിൽപ്പനയിൽ വൻ തട്ടിപ്പ്, ചെമ്പ് ചേർത്ത് വിൽപ്പന; കുവൈത്തിൽ പരാതികൾ പെരുകുന്നു

  • 09/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വർണ വിപണികളും വർക്ക് ഷോപ്പുകളും നിരീക്ഷിക്കാനും പരിശോധിക്കാനും സംയുക്ത സമിതി രൂപീകരിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. സ്വർണ്ണമേഖലയിലെ വാണിജ്യ തട്ടിപ്പുകളെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് തൂക്കത്തിലെ വ്യത്യാസങ്ങൾ, സ്വർണ്ണത്തിൽ ചെമ്പ് കലർത്തി തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ഏറിയപങ്ക് പരാതികളും വരുന്നത്. പുതുതായി നിർദ്ദേശിച്ച കമ്മിറ്റിയുടെ പ്രവർത്തന കാലയളവ് രണ്ട് മാസത്തേക്ക് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ഫയൽ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിൽ വിപുലമായ പരിശോധനാ ടൂറുകൾ നടത്തും..

Related News