വെയർഹൗസ് വാടകയിൽ കുതിച്ചുചാട്ടം; ഭക്ഷ്യ, ഫാർമ വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുന്നു

  • 09/07/2024


കുവൈത്ത് സിറ്റി: മംഗഫ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പരിശോധനകൾ കടുപ്പിച്ചതോടെ വെയർഹൗസ് വാടക കുതിച്ചുയർന്നു. വേണ്ടത്ര സംഭരണ ​​സൗകര്യങ്ങളില്ലാത്തതിനാൽ വ്യാവസായിക, ഭക്ഷ്യ, ഫാർമസ്യൂട്ടിക്കൽ മേഖലകളെ ഇത് സാരമായി ബാധിച്ചു. ഉൽപ്പാദന തടസങ്ങൾ, ഭക്ഷ്യ-ഫാർമസ്യൂട്ടിക്കൽ സുരക്ഷയ്ക്ക് ഭീഷണികൾ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സാമ്പത്തിക വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതിനൊപ്പം പൊതു സംഭരണ ​​ഇടങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി സ്ഥാപിക്കാനുള്ള നിലപാടിന് പ്രശംസയും ലഭിക്കുന്നുണ്ട്. എന്നാൽ വിദഗ്ധർ തിടുക്കത്തിലുള്ള പരിഷ്കരണ നിയമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയാണ്. ബദൽ സംഭരണ ​​പരിഹാരങ്ങൾ സുരക്ഷിതമാക്കുകയും വ്യാവസായിക മേഖലയുടെ വാടക കുറയ്ക്കുകയും ചെയ്യുന്നത് വരെ തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കരുത് എന്നാണ് വിദ​ഗ്ധർ നൽകുന്ന നിർദേശം.

Related News