കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഇരുന്നൂറിലധികം മരുന്നുകളുടെ വില കുറയും

  • 09/07/2024

കുവൈറ്റ് സിറ്റി : കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഇരുന്നൂറിലധികം മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള  പട്ടിക അംഗീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. 209 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ തയ്യാറെടുപ്പുകൾക്കുമാണ് വില കുറയുക,  ചില മരുന്നുകൾക്ക് 60 % വിലകുറയും. രക്തസമ്മർദ്ദം, പ്രമേഹ മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുടെയും മറ്റു ചില മരുന്നുകളുടെയും വില കുറയ്ക്കുന്നതാണ് തീരുമാനത്തിൽ ഉൾപ്പെടുന്നത്. തീരുമാനം ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ആവശ്യമായ മരുന്നുകൾ ന്യായമായ വിലയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. 

Related News