പ്രവാസികളുടേതടക്കം അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി EPA

  • 09/07/2024

കുവൈറ്റ് സിറ്റി :  എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി (ഇപിഎ) പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ അവലോകനം ചെയ്യുന്നതിനായി ഒരു ടീമിൻ്റെ രൂപീകരണം പ്രഖ്യാപിച്ചതായി പ്രാദേശിക  ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പരിശോധന സംബന്ധിച്ച് സിവിൽ സർവീസ് കമ്മിഷൻ്റെ (സിഎസ്‌സി) കത്തിന് മറുപടിയായാണ്  പബ്ലിക് എൻവയോൺമെൻ്റ് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ ഒരു പ്രസ്താവനയിൽ അറിയിച്ചത് . 2000 ജനുവരി 1 മുതൽ ഇന്നുവരെയുള്ള അക്കാദമിക് യോഗ്യത നേടിയ ജീവനക്കാരുടെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഈ സംഘം തരംതിരിച്ച് പരിശോധിക്കും.

Related News