കുവൈത്തിൽ വാരാന്ത്യത്തിൽ ഉഷ്ണതരം​ഗ സാധ്യത, താപനില 50 ഡിഗ്രിക്ക് മുകളിലെത്തും; മുന്നറിയിപ്പ്

  • 19/07/2024


കുവൈത്ത് സിറ്റി: രാജ്യത്ത് വാരാന്ത്യത്തിൽ ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്നാണ് മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടും നിറഞ്ഞതായിരിക്കും. രാത്രിയിലും ചൂട് തുടരും. സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ്, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയർത്താനും സാധ്യതയുണ്ട്. 

വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വീശാൻ സാധ്യതയുണ്ട്. ഇതാണ് പൊടി ഉയരാൻ കാരണമാകുന്നത്. പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. 2 മുതൽ 6 അടി വരെ തീരമാല ഉയർന്ന് വീശാനും സാധ്യതയുണ്ട്. രാത്രയിൽ കുറഞ്ഞ താപനില 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News