കുവൈത്തിലെ ഇൻഡസ്‌ട്രിയൽ ഏരിയകളിൽ പരിശോധന; നിവരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 19/07/2024


കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ടെക്‌നിക്കൽ അഫയേഴ്‌സ് വിഭാ​ഗം ജഹ്‌റ, സുലൈബിയ, ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയകളിൽ ട്രാഫിക് സുരക്ഷാ ക്യാമ്പയിൻ നടത്തി. ഇന്നലെയായിരുന്നു പരിശോധന. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശപ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ടെക്‌നിക്കൽ അഫയേഴ്‌സ് അസിസ്റ്റൻ്റ് ഡയറക്‌ടർ ബ്രിഗേഡിയർ ഗാസി ബുർഖബയുടെയും ഡയറക്‌ടറുടെയും മേൽനോട്ടത്തിൽ വാണിജ്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

മൂന്ന് സുരക്ഷാ ക്യാമ്പയിനുകളിലായി 302 നിയമലംഘനങ്ങൾ കണ്ടെത്തി. അതിൽ 115 എണ്ണം സുലൈബിയയിലും ജഹ്‌റയിലും 187 എണ്ണം ഷുവൈഖ് ഇൻഡസ്‌ട്രിയലുമാണ്. 24 വാഹനങ്ങൾ പിടിച്ചെടുക്കുകയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇംപൗണ്ട്‌മെൻ്റ് ഗാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. കൂടാതെ, വാണിജ്യ മന്ത്രാലയം ഇൻസ്പെക്ടർമാർ 11 നിയമലംഘന റിപ്പോർട്ടുകളും 18 പിടിച്ചെടുക്കൽ, സമൻസ് റിപ്പോർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

Related News