വിൻഡോസ് പ്രശ്നം: ചെക് ഇൻ നടക്കുന്നില്ല, സർവീസിനെ ബാധിച്ചെന്ന് ജസീറ എയർലൈൻസ്, ഏത് അടിയന്തര സാഹചര്യത്തിനും ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്ന് കുവൈറ്റ് എയർവേസ്

  • 19/07/2024


കുവൈറ്റ് സിറ്റി :  മൈക്രോസോഫ്റ്റ് വിൻഡോസിലുണ്ടായ സാങ്കേതിക പ്രശ്നം ലോകത്തെ ബാങ്കുകളുടെയും വിമാനത്താവളങ്ങളുടെയും  പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്നാണ് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുന്നത്. തങ്ങളുടെ സർവീസിനെ ബാധിച്ചെന്ന് ജസീറ എയർ ലൈൻസ് ഔദ്യോഗികമായി അറിയിച്ചു. 

എയർപോർട്ട് സിസ്റ്റങ്ങളിലും ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളിലും ഉണ്ടായ സാങ്കേതിക തകരാർ കാരണം, ഇക്കാര്യത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷനുമായി തുടർച്ചയായി ഏകോപിപ്പിച്ചതായും കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു.  പ്രവർത്തനങ്ങളിൽ എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ, കമ്പനിയുടെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും  ഏത് അടിയന്തര സാഹചര്യത്തിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുമെന്നും  എയർ ലൈൻസ് ഔദ്യോഗികമായി അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 



Related News