വിൻഡോസ് ആഗോള സാങ്കേതിക തകരാർ ; കുവൈറ്റിലെ ഇരുപതോളം സർക്കാർ ഏജൻസികളെ ബാധിച്ചേക്കും

  • 19/07/2024



കുവൈറ്റ് സിറ്റി : "ക്രൗഡ് സ്ട്രൈക്ക്" സൈബർ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നത് മൂലം രാജ്യത്തെ 20 ലധികം സർക്കാർ ഏജൻസികളെ ആഗോള സാങ്കേതിക തകരാർ ബാധിച്ചേക്കാമെന്ന് ഒരു സർക്കാർ ഉറവിടം വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

സാങ്കേതിക സംവിധാനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ സിസ്റ്റങ്ങൾ ഒരേ സമയം ഷട്ട്ഡൗൺ അല്ലെങ്കിൽ "ഓൺ ആൻഡ് ഓഫ്" ആകാൻ സാധ്യതയുണ്ടെന്ന് ഉറവിടം വിശദീകരിച്ചു. ആഗോള സാങ്കേതിക തകരാർ മൂലം ആഭ്യന്തര, ഇലക്ട്രോണിക് സേവനങ്ങൾ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ഏജൻസികളിലെ എമർജൻസി പ്ലാനുകളെ സംബന്ധിച്ച്, രണ്ട് പരിഹാരങ്ങളുണ്ടെന്ന് ഉറവിടം സ്ഥിരീകരിച്ചു: ഒന്നുകിൽ CrowdStrike സിസ്റ്റത്തിനായുള്ള ഒരു പുതിയ അപ്‌ഡേറ്റ് ബന്ധപ്പെട്ട കമ്പനിയിൽനിന്നും ലഭിക്കുകയോ, അല്ലെങ്കിൽ ഒരു ബദൽ പ്രോഗ്രാം വികസിപ്പിച്ചെടുക്കുക എന്നതാണ്.

Related News