കെ ഐ ജി സാൽമിയ ഏരിയ ഹജ്ജ് യാത്രയയപ്പ് നൽകി

  • 10/05/2025



സാൽമിയ : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി പോകുന്ന പ്രവർത്തകർക്ക് കെ ഐ ജി സാൽമിയ ഏരിയ യാത്രയയപ്പ് നൽകി.മുഹമ്മദ് ഷെരീഫ് പി. ടി, മുഹമ്മദ്‌ ഷിബിലി, നിയാസ് ഇസ്ലാഹി, സുമി നിയാസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന പരിപാടി കെ ഐ ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് ഉത്ഘാടനം ചെയ്തു. കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഷംനാദ്, അബ്ദുൽ അസീസ് മാട്ടുവയൽ,ഇസ്മായിൽ വി.എം മാള, അബ്ദുൽ സലാം ഒലക്കോട്, ജവാദ് അമീർ, അബ്ദുൽ റെഷീദ്, ആസിഫ് അഹമ്മദ് പാലക്കൽ, ജസീറ ബാനു, ഷാഫി എൻ. കെ, ഷെഫീഖ് ബാവ, അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നബീൽ താജുദ്ധീൻ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതം ആശംസിക്കുകയും ഏരിയ ട്രഷറർ താജുദ്ധീൻ നന്ദി പറയുകയും ചെയ്തു.

Related News