സൗജന്യ ഭക്‌ഷണ കിറ്റ്‌ വിതരണത്തിനുള്ള ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്‌ എം.ഡി ശ്രീ അദീബ്‌ അഹമ്മദിന്റെ സഹായം ‌ജികെപിഎ കുവൈത്ത്‌ കൈപ്പറ്റി.

  • 24/04/2020

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്‌ എം.ഡി ശ്രീ അദീബ്‌ അഹമ്മദിന്റെ സമയോചിത സഹായഹസ്തം‌ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ കുവൈത്ത്‌ ചാപ്റ്ററിന്റെ സൗജന്യ ഫൂഡ്‌‌ കിറ്റ്‌ വിതരണമാക്കാൻ ഉപകരിച്ചു.

എല്ലാവരെയും കോവിഡ്‌ നിയന്ത്രണം സാമ്പത്തികമായും തൊഴിൽപരമായും ബാധിക്കുന്നത്‌ ശ്രദ്ധയിൽ പെട്ട്‌ കുവൈത്തിൽ തുഛവരുമാനക്കാർക്കും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കും കൈത്താങ്ങായ്‌ സഹൃദയരിൽ നിന്നും സഹായങ്ങൾ കൈപറ്റി ഫൂഡ്‌ കിറ്റുകൾ വിതരണം ചെയ്യാൻ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ കുവൈത്ത്‌ ചാപ്റ്റർ രംഗത്ത്‌ വരുന്നത്‌. കൂടുതൽ ആളുകളിലേക്ക്‌ സഹായം എത്തിക്കാൻ ആശങ്കപെട്ട്‌ നിൽകുമ്പോൾ ശ്രീ അദീബ്‌ അഹമ്മദിന്റെ സഹായം ഇങ്ങോട്ട്‌ അന്വെഷിച്ച്‌ വന്നത്‌ പ്രവർത്തനങ്ങൾക്ക്‌ വലിയ ഊർജ്ജം നൽകിയതായ്‌ ജികെപി എ ഹെൽപ്‌ഡെസ്ക്ക്‌ കോർഡിനേറ്റർ മുബാറക്ക്‌ കാമ്പ്രത്ത്‌ ‌‌അറിയിച്ചു.

ഇന്ന് ജികെപിഎ ഫൂഡ്‌ കിറ്റ്‌ പാക്കിംഗ്‌ യൂണിറ്റ്‌ സന്ദർശിച് ശ്രീ അദീബ്‌ അഹമ്മദിനായ്‌ ലുലു എക്സ്ചേഞ്ച്‌ മാനേജ്‌മെൻറ്റ്‌ ടീം പ്രതികാത്മാകമായ്‌ കിറ്റ്‌ കൈമാറി.

Related News