പ്രവാസികളുടെ മൃതദേഹങ്ങൾക്കുള്ള വിലക്ക് നീക്കണം MDF കുവൈറ്റ്‌ ചാപ്റ്റർ.

  • 25/04/2020

സാധാരണ രോഗ ബാധിതരായോ ഹൃദയാഘാതം മൂലമോ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു ഇന്ത്യൻ ഏവിയേഷൻ മന്ത്രാലയം അനുമതി നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മലബാർ ഡെവലപ്മെന്റ് ഫോറം കുവൈറ്റ്‌ ചാപ്റ്റർ ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ എംബാം ചെയ്തു കഴിഞ്ഞാണ് അനുമതി ഇല്ലെന്ന കാര്യം എയർലൈനുകൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട രണ്ടു മലയളികൾ അടക്കം നിരവധി മൃതദേഹങ്ങളാണ് കുവൈറ്റിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും മോർച്ചറികളിൽ കഴിയുന്നത്. അവസാനമായി ഒരു നോക്ക് കാണാനും നാട്ടിൽ സംസ്കരിക്കാനും കുടുംബങ്ങൾ കണ്ണീരോടെ കാത്തിരിക്കുകയാണ്‌. കാർഗോ വിമാനങ്ങൾ എല്ലാ ദിവസവും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. Covid അല്ലാതെ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി കേരള സർക്കാറിന്റെയും എം.പിമാരുടെയും ഭാഗത്തു നിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും എം.ഡി.എഫ് കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ പത്രകുറിപ്പിൽ ആവശ്യപെട്ടു.

Related News