കുവൈത്ത് സിറ്റി: രാജ്യത്ത് ലോക് ഡൗണ് പ്രഖ്യാപിച്ചത് മൂലം ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങായി എം.ഇ. എസ് കുവൈത്ത്. 3000ത്തോളം ആളുകൾക്കുള്ള ഭക്ഷണ കിറ്റുകളാണ് രണ്ടാം ഘട്ടമായി ഹസാവിയ, അബ്ബാസിയ ,ഫർവാനിയ, ഖൈത്താൻ എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്തത്. ജലീബ് ശുവൈഖ് പ്രദേശങ്ങളിൽ കെ ഐ ജി യുടെ സഹകരണത്തോടെയാണ് വിതരണം നടത്തിയത് . പ്രതിരോധമന്ത്രാലയം നേരിട്ടു നടത്തുന്ന കോവിഡ് ക്വാറൻറീൻ കേന്ദ്രമായ ജൂലൈയയിൽ 440 ളം കോവിഡ് രോഗികൾക്ക് കുവൈത്ത് ഇന്ത്യൻ ഡെന്‍റല്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യവിതരണത്തിന്‍റെ ഭാഗമായി പ്രഭാതഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്തു. എം.ഇ.എസ് ഭാരവാഹികളും വിവിധ സംഘടനാ സന്നദ്ധസേവകരും നേതൃത്വം നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?