കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വിമാനം ചാർട്ട് ചെയ്യാനൊരുങ്ങി കല കുവൈറ്റ്. ഇതിനായി കല കുവൈറ്റ് കുവൈറ്റ് എയർവേയ്സിനു അപേക്ഷ നൽകി. കോവിഡ്-19 നിയന്ത്രണങ്ങളിൽ അസുഖ ബാധിതർ, ഗർഭിണികൾ, വിസ കാലാവധി തീർന്നവർ, ഉപരിപഠനത്തിനായി നാട്ടിലെത്തേണ്ട വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേരാണ് കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി ഇന്ത്യക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ജീവിതം തള്ളി നീക്കുന്നത്. മാനസിക സമ്മർദ്ധം കാരണം ആത്മഹത്യകളും, മരണങ്ങളും വർദ്ധിച്ച് വരികയാണ്. കേന്ദ്ര സർക്കാരിന്റെ ഷെഡ്യൂൾ പ്രകാരമുള്ള വിമാനങ്ങൾ പര്യാപ്തവുമല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പേരെ നാട്ടിലെത്തിക്കുന്നതിന് വിമാനം ചാർട്ട് ചെയ്യാൻ അപേക്ഷ നൽകിയതെന്നും, അധികൃതരുടെ അനുമതി ലഭിച്ച ശേഷം തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സെക്രട്ടറി സി .കെ നൗഷാദ് എന്നിവർ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?