കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കൊല്ലംകോട് സ്വദേശി ശ്രീജയിൽ വിജയ ഗോപാൽ (65 )ആണ് മരണപ്പെട്ടത് . കോവിഡ് ചികിത്സയിൽ മുബാറക് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.കുവൈറ്റിൽ നിന്ന് ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് പോകാനിരിക്കെയാണ് അസുഖബാധിതനായത് . കുവൈറ്റ് മെറ്റൽ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിൽ ക്വാളിറ്റി കണ്ട്രോളർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു,സാൽമിയയിലായിരുന്നു താമസം. ഭാര്യ : പാർവതി, മക്കൾ : അജയൻ , സഞ്ജയൻ .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?