കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. പ്രമുഖ ട്രാവൽ ഏജൻസിയായ അൽ ഹിന്ദുമായി ചേർന്ന് പ്രത്യേക വിമാന സർവ്വീസിനു തയ്യാറെടുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സധാരണ രീതിയിൽ വിമാന സർവ്വീസിനു ഇനിയും കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിമാനം ചാർട്ടർ ചെയ്ത് സർവ്വീസ് നടത്തി പ്രയാസമനുഭവിക്കുന്നവരെ ഉടൻ നാട്ടിലെത്തിക്കാൻ കഴിമെന്നും നേതാക്കൾ പറഞ്ഞു.ആഴ്ചയിൽ ഒന്നോ രണ്ടോ വിമാന സർവ്വീസ് നടത്തിക്കൊണ്ടുള്ള ഇപ്പോഴത്തെ സർവ്വിസുകൾ അപര്യാപ്ത്മാണെന്നും അത് ഇനിയും നോക്കി നിൽക്കാനാവില്ലെന്നും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂരിനെ ചുമതലപ്പെടുത്തിയതായും കണ്ണേത്ത് പറഞ്ഞു.വിശദ വിവരങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിവിൽ ഏവിയ്യേഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക് സർവ്വീസ് ആരംഭിക്കാനാവുമെന്ന് ട്രാവൽ ഏജൻസി ഭാരവാഹികളും അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?