കുവൈത്ത് സിറ്റി: കാസർഗോഡ് തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശിയും കുവൈത്ത് കെ.എം.സി.സി.അംഗവുമായ അബ്ദുൾ റഹിമാൻ മൂപ്പന്റകത്തിന്റെ മയ്യിത്ത് കുവൈത്തിൽ ഖബറടക്കി. അസുഖത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മരണത്തിനു ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് മൂലം മരണപ്പെട്ട കോഴിക്കോട് ഏലത്തൂർ സ്വദേശിയും കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കൗൺസിലറുമായ പറമ്പത്ത് ജുനൈദ് മൻസിലിൽ ടി.സി.അബ്ദുൽ അഷ്റഫിന്റെ മയ്യിത്തും ഖബറടക്കി.രണ്ടാഴ്ച്ചയോളം അമീരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് അഷ്റഫ് മരണപ്പെട്ടത്.ഇരു മൃതദേഹങ്ങളും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഖബറടക്കിയതെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രയും പറഞ്ഞു. എങ്കിലും ഇരുവരുടേയും മയ്യിത്ത് നിസ്കരിക്കാനും ഖബറടക്കച്ചടങ്ങുകൾക്ക് സാന്നിദ്ധ്യമാകാനും കുവൈത്ത് കെ.എം.സി.സി.യുടെ സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികൾക്ക് സാധിച്ചതായി ജനറൽ സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള പേപ്പർ വർക്കുകൾ നേരെത്തെ ഹെല്പ് ഡെസ്കികിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരുന്നു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?