ഇടുക്കി ജില്ല കോവിഡ്‌ ഹോസ്പിറ്റലിലേക്ക്‌ മാസ്കുകൾ എത്തിച്ചുകൊണ്ട്‌ കുവൈറ്റ്‌ മലയാളികൾ

  • 19/05/2020

കോവിഡ്‌ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്കും ഒപ്പം രോഗികൾക്കും മാസ്കുകൾ എത്തിച്ചുകൊണ്ട്‌ കുവൈറ്റ്‌ മലയാളികൾ. കുവൈറ്റിലെ, കോതമംഗലം മാർ അത്തനേഷ്യസ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ പൂർവ്വവിദ്ധ്യാർത്ഥി സംഘമാണു‌, തൊടുപുഴയിലെ ഇടുക്കി ജില്ല കോവിഡ്‌ ഹോസ്പിറ്റലിലേക്ക്‌ 5000 സർജിക്കൽ മാസ്കുകൾ സംഭാവന ചെയ്തത്‌. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട്‌ ഡോ: സുജ റെജി സംഘം പ്രതിനിധി അബിയിൽ നിന്നും മാസ്കുകൾ ഏറ്റുവാങ്ങി.കോതമംഗലം ഗവ: ആശുപത്രിയിലേക്കുള്ള 5000 മാസ്കുകൾ ‌ അടുത്ത ദിവസം കൈമാറും.കൊച്ചിയിലെ കോരമ്പാടം സർവ്വീസ്‌ സഹകരണ ബാങ്കാണു സംഘത്തിനായി സർജ്ജിക്കൽ മാസ്കുകൾ നിർമ്മിച്ചു നൽകിയത്‌.

Related News