കുവൈത്ത് സിറ്റി: കൊവിഡ് മൂലം കുവൈത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മഞ്ചേശ്വരം മണ്ഡലം ഷിറിയ സ്വദേശി അബൂബക്കർ ഷിറിയയുടെ മയ്യിത്ത് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്ത് സുലൈബികാത്തിൽ ഖബറടക്കി.ഞായറാഴ്ച്ച രാത്രി ഫർവാനിയ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി മരണാനന്തര പേപ്പർ ജോലികൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകി. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് മയ്യിത്ത് നിസ്ക്കാരത്തിന്ന് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, റസാഖ് അയ്യൂർ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് ആബിദ് തങ്ങൾ, സലിം പൊസോട്ട് എന്നിവർ പങ്കെടുത്തു. അതിനു ശേഷം കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശി പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’ യിൽ വിജയഗോപാലിന്റെ സംസ്കാരച്ചടങ്ങ് കുവൈത്ത് കെ.എം.സി.സി. ഹെല്പ് ഡെസ്ക് വിംഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നതായും കുവൈത്ത് കെ.എം.സി.സി. അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?