കുവൈത്ത് സിറ്റി: നാട്ടിൽ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവർക്ക്,പകരം മരുന്ന് കുവൈത്തിൽ ലഭിക്കാത്ത ഘട്ടത്തിൽ മരുന്നുകൾ കാർഗോ വഴി എത്തിച്ച് നൽകുന്നത് കുവൈത്ത് കെ.എം.സി.സി.യും മെഡിക്കൽ വിംഗും തുടരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നയച്ച ഇരുനൂറോളം പേർക്കുള്ള നൂറു കണക്കിന് മരുന്നുകൾ കുവൈത്തിലെത്തി.മൂന്നാം ഘട്ടത്തിലെത്തിയ മരുന്നുകൾ കുവൈത്ത് കെ.എം.സി.സി.മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വേർതിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് വൈറ്റ് ഗാർഡ് വളണ്ടിയർമാർ എത്തിച്ചു നൽകും. കുവൈത്തിലെത്തിയ മരുന്നുകൾ പെട്ടെന്ന് കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കൽ വിംഗ് നേതൃത്വത്തിനു കൈമാറി.മരുന്നെത്തിക്കാനുള്ള കാർഗോ ചിലവുകൾ പൂർണ്ണമായും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നത്. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് പ്രതികൂല കാലാവസ്ഥയിലും മരുന്നെത്തിക്കാൻ സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം പൂർണ്ണമായും നിയന്ത്രിക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡി ചെയിൻ പദ്ധതി വഴി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കൾ ജീവൻരക്ഷാ മരുന്നുകൾ കോഴിക്കോടുള്ള സംസ്ഥാന സെക്രട്ടറി സിറാജിന്റെ വസതിയിൽ എത്തിക്കുമ്പോൾ നിയമപരമായ എല്ലാ പേപ്പർ വർക്കുകളും ഡ്രഗ്ഗ് കൺട്രോൾ അനുമതിപത്രവുമൊക്കെ പൂർത്തിയാക്കിയാണ് മരുന്നുകൾ കുവൈത്തിലേക്ക് അയക്കുന്നത്. ഹിലാൽ ഇയാടത്ത് (ഐ.ടി.), അഷ്രഫ് കണ്ടി, താരിഖ്, ജുറൈജ് എന്നിവരും സിറാജിനോടൊപ്പം പ്രവർത്തിക്കുന്നു.
കുവൈത്തിലെത്തിയ മുരുന്നുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (അടിയന്തിര ഘട്ടത്തിൽ) കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്റും മെഡിക്കൽ വിംഗ് ചെയർമാനുമായ ഷഹീദ് പട്ടില്ലത്ത് (51719196), ജനറൽ കൺവീനർ ഡോ.അബ്ദുൾ ഹമീദ് പൂളക്കൽ (96652669) എന്നിവരുമായി ബന്ധപ്പെടണമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു. നിരോധിക്കപ്പെട്ട മരുന്നുകളും (സൈക്കോട്ടിക്ക് & നാർക്കോട്ടിക്ക്), പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകളും, കുപ്പി മരുന്നുകളും ഒഴികെ ബാക്കിയുള്ള എല്ലാ ഇംഗ്ലീഷ് മരുന്നുകളും കുവൈത്തിലേക്ക് അയക്കാവുന്നതാണെന്ന് സെക്രട്ടറി സിറാജ് പറഞ്ഞു. ഇതിനായി ഡോക്റ്ററുടെ പ്രിസ്ക്രിപ്ഷൻ, മരുന്ന് വാങ്ങിയ ടാക്സ് ബിൽ, എന്നിവ ഉൾപ്പെടെ രണ്ട് മാസത്തിലേക്കുള്ളതിൽ കൂടാത്ത മരുന്നുകൾ നോർമൽ പാക്കിംഗ് ചെയ്ത് കൃത്യമായ വിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തി വൈറ്റ് ഗാർഡ് വളണ്ടിയർമാർ വശം ഏൽപ്പിച്ചാൽ മതി.സർക്കാർ പ്രഖ്യാപിച്ച ഡി.എച്ച്.എൽ. വഴി മരുന്നെത്തിക്കുന്നത് വൻ പരാജയമായ സന്ദർഭത്തിലാണ് കുവൈത്ത് കെ.എം.സി.സി. ഇക്കാര്യത്തിൽ മാതൃകയായിരിക്കുന്നത്. ഡി.എച്ച്.എൽ. വഴി മരുന്ന് അയച്ചവർക്ക് വൻതുക ചിലവു വരുന്നത് കൂടാതെ രണ്ടും മൂന്നും ആഴ്ച്ചകളാണ് മരുന്നിനായി കാത്തിരിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ട മരുന്നും നാട്ടിൽ നിന്നും ഇന്നലെ അയച്ചതായി അദ്ദേഹം പറഞ്ഞു. സിറാജ് എരഞ്ഞിക്കലുമായി ബന്ധപ്പെടേണ്ട +91-7034051010 മരുന്നുകൾ അയക്കാൻ വിവിധ ജില്ലയിലെ വൈറ്റ് ഗാർഡുമായി സമീപിക്കുക; വൈറ്റ് സംസ്ഥാന ക്യാപ്റ്റൻ: 8592882020, വൈസ് ക്യാപ്റ്റൻ: 9895011645, ജില്ലാ ക്യാപ്റ്റന്മാർ: തിരുവനന്തപുരം: 9656942041, കൊല്ലം: 9387918798, പത്തനംതിട്ട: 9656800514, ആലപ്പുഴ: 9747517422, കോട്ടയം: 9946036506, ഇടുക്കി: 9744011133, എറണാകുളം: 9447595127, തൃശൂർ: 9995127487, പാലക്കാട്: 9061129448, മലപ്പുറം: 9847286197, കോഴിക്കോട്: 9645212073, വയനാട്: 8075430537, കണ്ണൂർ: 9656296894, കാസർഗോഡ്: 9961616191.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?