പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുടെ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കി ലിസ്റ്റ് എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.ഗർഭിണികൾ, അടിയന്തര ചികിത്സാ പ്രാധാന്യമുള്ള രോഗികൾ, പ്രായം ചെന്നവർ എന്നിവർക്ക് മുൻഗണന നൽകുമെന്ന് മാർഗ നിർദേശത്തിൽ അറിയിച്ചിരുന്നു.എന്നാൽ വന്ദേ ഭാരത് മിഷന്റെ ഒന്നാം ഘട്ടത്തിൽ യാത്രക്കാരെ തെരഞ്ഞെടുത്ത രീതിയിലും അതിൻറെ നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളാണ് ഉയർന്നിരുന്നത്.
കഴിഞ്ഞ ദിവസവും അര്‍ഹാരായവര്‍ക്ക് യാത്ര നിഷേധിച്ചതായ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു . ഗർഭിണികൾ,അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ,പ്രായം ചെന്നവർ തുടങ്ങിയവർക്ക് മുൻഗണനയോടെ ലിസ്റ്റ് തയ്യാറാക്കി യാത്രക്കാരുടെ പേര് വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും എംബസ്സി നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും വെൽഫെയർ കേരള കുവൈറ്റ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?