കുവൈത്ത് സിറ്റി : വന്ദേ ഭാരത് മിഷനിൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും ആശ്വസമായി കാസറഗോഡ് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ വിഷയത്തിൽ ഇടപെട്ടുകൊണ്ട് കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ജീവസാഗറിന് കത്ത് നൽകി. ദമ്പതികൾക്ക് മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹതയുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് തങ്ങളുടെ യാത്രക്കുള്ള രജിസ്‌ട്രേഷൻ എംബസ്സി റദ്ദാക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവനന്തപുരം വിമാനത്തിൽ സീറ്റ് ഉണ്ടായിട്ടും സീറ്റ് നൽകാതെ നാലാം തവണയും ഗർഭിണിയെയും ഭർത്താവിനെയും മടക്കി അയച്ചതിനാൽ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കരണമാവുകയും തുടർന്ന് കുവൈത്തിലെ സാമൂഹിക പ്രവർത്തകനും വെൽഫെയർ കേരള കുവൈത്ത് പ്രവർത്തകനായ നസീർ പാലക്കാട് വിഷയത്തിൽ ഇടപെടുകയും, കാസറഗോഡ് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനെയും, പാലക്കാട് എം എൽ എ ഷാഫി പറമ്പിലിനെയും വിളിച്ചു വിവരം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗർഭിണിയെയും ഭർത്താവിനെയും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്ന് അവശ്യ പെട്ടുകൊണ്ട് MP അംബാസ്സഡർക്ക് കത്തയച്ചു. ഷാഫി പറമ്പിൽ MLA കുടുംബത്തെ വിളിച്ചു സംസാരിക്കുകയും, കുവൈത്തിലെ ഒഐസിസി പ്രതിനിധി വർഗീസ് പുതുക്കുളങ്ങര ഈ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യമെന്ന് അറിയിക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?