കേരള അസോസിയേഷൻ കുവൈറ്റിൻ്റെ ഇടപെടൽ: എമ്പസി തഴഞ്ഞ ബ്രെയിൻ ട്യൂമർ രോഗി നാടണഞ്ഞു.

  • 21/05/2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഏറെ വർഷങ്ങഈയി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എടത്വാ സ്വദേശി പ്രിൻസ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സമ്പ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. വിശദ പരിശോദനയിൽ ബ്രെയിൽ ട്യൂമർ സ്ഥിരീകരിക്കുകയും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് നിർദ്ദേശിക്കുകയുമായിരുന്നു -അതിനിടയിൽ അദ്ദേഹത്തിൻ്റെ ഒരു വശം തളരുകയും ചെയ്തു അടിയന്തിര ശസ്ത്രക്രിയ്ക്ക് തിരുമനന്തപുരം ശ്രീ ചിത്രയിൽ കൊണ്ടുപോകാൻ തീരുമാനിക്കുകയും ഡിസ്ചാർജ് ചെയ്ത പ്രിൻസ് അബാസിയ താമസ സ്ഥലത്ത് തുടരുകയായിരുന്നു. അടിയന്നിര ശസ്ത്രക്രിയ ആവശ്യം സൂചിപ്പിച്ച എംബസ്സിയിൽ രജിസ്റ്റർ ചെയ്തിട്ടും ആദ്യ വിമാനത്തിലെ പ്രയോറിറ്റി ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നില്ല .തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ നിതിൻ പൊതു പ്രവർത്തകരുടെ സഹായം തേടുകയും, കേരള അസോന്നിയേഷൻ പ്രവർത്തകൻ മ്മനാജ് ഉദയപുര വുമായി ബന്ധപ്പെട്ട് എംബസിയിൽ ബന്ധപ്പെടുകയുണ്ടായി. രണ്ടാമത് പോയ കോഴിക്കോട് വിമാനത്തിൽ ഉൾപ്പെടുത്താമെന്ന് എംബസി അധികൃതർ ഉറപ്പു നൽകി എങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് എംബസി ഉദ്യേഗസ്തരമായി അദ്ദേഹം പലതവണ ബന്ധപ്പെട്ടപ്പോൾ വെയിറ്റിംഗ് ലിസ്റ്റൽ ഉൾപ്പെടുത്തി. ട്രാവൽ കൺസ്ൻ്റ് എഴുതി വാങ്ങുകയും ചെയ്തു . തുടർന്ന് യാത്ര സാധ്യമാകും എന്ന് കരുതി പ്രിൻസ് എയർപോർട്ടിൽ എത്തുകയും വെയിറ്റിംഗ്‌ ലിസ്റ്റിലെ പേര് കൺഫോമായി കിട്ടാൻ അവസാന നിമിഷം വരെ എയർപോർട്ടിൽ കാത്തുനിന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. അതേ സമയം നിരവധി അനർഹർ അതേ വിമാനത്തിൽ യാത്ര ചെയ്തത് മാധ്യമങ്ങr പുറത്ത് കൊണ്ടുവരികയും ചെയ്തിരുന്നു.

തുടർന്ന് അദ്ദേഹo കോഴിക്കോട് വിമാനത്തിൽ നാട്ടിൽ എത്തി എന്ന തരത്തിൽ എംബസിയുടെ ട്വിറ്റർ പേജിൽ വാർത്ത നൽകയത് വിവാദമായിരുന്നു.

പിന്നീട് ,20 ന് പുറപ്പെട്ട തിരവനന്ത പുരം വിമാനത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ കേരള അസോസിയേഷൻ പ്രവർത്തകൻ മനോജ് ഉദയപുരം വിവിധ കേന്ദ്രങ്ങളിലൂടെ നടത്തിയ സമ്മർദ്ദങ്ങൾക്കൊടുവിൽ 20 -ാം തീയ്യതിയിലെ തിരുവനന്തപുരം വിമാനത്തിൽ അദ്ദേഹത്തിനും മകനും യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

Related News