നീറ്റ് പരീക്ഷക്ക് കുവൈറ്റിലും സെന്‍റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.പി.പി.കുവൈറ്റ് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി.

  • 21/05/2020

കുവൈറ്റ് സിറ്റി - ജൂലൈ 26ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷക്ക് കുവൈറ്റിലും കേന്ദ്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കി. നൂറു കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യപെട്ടുകൊണ്ടാണ് കത്ത് സമര്‍പ്പിച്ചത്. ഇന്ത്യയിൽ മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷ നിർബന്ധിതമായിരിക്കെ നിലവിലുള്ള നയമനുസരിച്ച് ഇന്ത്യയിൽ തന്നെ പരീക്ഷ എഴുതണം. എന്നാല്‍ കൊറോണ പ്രതിരോധ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ വിമാനവും കൂടാതെ ക്വാറന്റൈൻ സാഹചര്യം കൂടി കണക്കിലെടുത്തു ഗൾഫിലും പ്രത്യേകിച്ച് കുവൈത്തിലും പരീക്ഷ സെന്റർ അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
സിബിഎസ്ഇ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് സമാനമായി കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകള്‍ പരിഗണിച്ചുകൊണ്ട് എൻ ‌ആർ‌ഐ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്.

Related News