മരണപ്പെട്ട കണ്ണൂർ സ്വദേശി മഹമൂദിന്റെ മയ്യിത്ത് കുവൈത്തിൽ ഖബറടക്കി

  • 21/05/2020

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി പള്ളിപൊയിൽ മഹ്മൂദ് (70) ന്റെ മയ്യിത്ത് സുലൈബിഖാത്തിൽ ഖബറടക്കി. കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂരിന്റേയും കണ്ണൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശുഐബ് ധർമ്മടത്തിന്റേയും നേതൃത്വത്തിലാണ് മയ്യിത്തുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ പൂർത്തീകരിച്ചത്. നാല്പത്തിയഞ്ച് വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: ഖദീജ, മക്കൾ: ഹാരിസ്, നിയാസ്, നഫാസ്, നസ്രിയ, നൗഫൽ, സഹോദരങ്ങൾ: അബ്ദുള്ള, അസീസ്, അഷ് റഫ്, ഇസ്മായിൽ, അസീമ, റുഖിയ, സൗജത്ത്.

Related News