വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് നാഷണൽ കൗൺസിൽ ഭാരവാഹികൾ

  • 01/06/2020

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ വേൾഡ് മലയാളി  ഫെഡറേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ  2020-2022 പ്രവർത്തന  വർഷത്തെ നാഷണൽ കൗൺസിൽ ഭാരവാഹികൾ അധികാരമേറ്റു.നയാഫ് സിറാജ്( നാഷണൽ കോർഡിനേറ്റർ), എൽദോസ് ജോയ് (പ്രസിഡന്റ്) , ടോം മൈലാടിയിൽ (ജനറൽ സെക്രട്ടറി ),  രഞ്ജിത് പിള്ള (ട്രഷറർ ), സലിം ഐഡിയൽ ,രസ്ന രാജേഷ് (വൈസ് പ്രസിഡന്റ്സ്  ) , രഞ്ജിനി വിശ്വനാഥ് ,ശൈഖിൽ മോഹൻ (ജോയിന്റ് സെക്രട്ടറിസ് ) എന്നിവർക്കൊപ്പം 17 അംഗ എസ്‌സിക്യൂട്ടിവ്‌ കമ്മറ്റിയും അടങ്ങുന്നതാണ് ഭാരവാഹികൾ . 
കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ  സാമൂഹിക അകലം  പാലിച്ചു കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ കൂടി നടന്ന മീറ്റിംഗിൽ ഗ്ലോബൽ ക്യാബിനറ് മെമ്പർ സുനിൽ എസ് എസ് , ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർമാരായ ടോം ജേക്കബ് , ജൈസൺ കാളിയാനിൽ , മിഡിൽ ഈസ്റ് എക്സിക്യൂട്ടീവ് മെമ്പർ  വർഗീസ് പോൾ എന്നിവർ പങ്കെടുത്തു 

Related News