ജൂൺ 6 നു പ്രവാസി അവകാശ സംരക്ഷണാർത്ഥം ജികെപിഎ കേരളത്തിൽ ഉടനീളം പ്രതിഷേധ ധർണ്ണ (നിൽപ്‌ സമരം ) സംഘടിപ്പിക്കുന്നു

  • 03/06/2020

കേരളത്തിലെ വിവിധ ജില്ലാ, താലൂക്ക്‌ , പഞ്ചായത്ത്‌ ‌ ഭാരവാഹികൾ ജില്ല കളക്ട്രേറ്റ്, താലൂക്‌ ഓഫീസ്‌, വില്ലേജ്‌ ഓഫീസുകൾക്ക്‌ മുന്നിൽ പ്രവാസി ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ജൂൺ 6 നു രാവിലെ 11 മണിക്ക്‌ പ്രതിഷേധ ധർണ (നിൽപ്‌ സമരം) സംഘടിപ്പിക്കുന്നു. കോവിഡ്‌ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട്‌ ഭാരവാഹികൾ മാത്രമാണു സമരത്തിൽ പങ്കെടുക്കുന്നത്‌. അവഗണനയുടെ സീമകൾ ലംഘിക്കപ്പെട്ടുകൊണ്ട്‌ പ്രവാസികൾ ആരിൽ നിനും ഒന്നും ലഭിക്കാതെ വാഗ്ദാനങ്ങൾ കേട്ട്‌ മടുത്തിരിക്കുന്ന ഈ കാലത്ത്‌ ആവശ്യങ്ങൾക്കായ്‌ ശബ്ദിക്കാൻ ഗ്ലോബൽ കേരള പ്രവാസി അസോസിയ്യെഷൻ നിർബന്ധിതമായിരിക്കുന്നു എന്ന് സംസ്ഥാന പ്രസിഡന്റ്‌ സിദ്ദിഖ്‌ കൊടുവള്ളി അറിയിച്ചു. പ്രവാസികൾക്കായ്‌ രാഷ്ട്രീയ സാമുദായിക വ്യത്യാസങ്ങൾക്‌ അതീതമായ്‌ എന്നും കൈത്താങ്ങായ്‌ നിൽകാൻ പ്രതിജ്ഞാബദ്ധമാണു ജികെപിഎ എന്നും വിവിധ ജില്ലകളിലും വിദേശ ചാപ്റ്ററുകളിലും നിരന്തര സേവന രംഗത്ത്‌ ഉള്ള ജികെപിഎ വളണ്ടിയർമ്മാർക്ക്‌ കടപ്പാടും അറിയിക്കുന്നതായ്‌ സ്റ്റേറ്റ്‌ ജെന. സെക്രെട്ടറി ഡോ എസ്‌ സോമൻ അറിയിച്ചു. ‌
(1) ക്വാറന്റെന്റെ ചെലവ് പ്രവാസികളിൽ നിന്നും ഈടാക്കുമെന്ന പ്രഖ്യാപനം പിൻവലിക്കുക(2) നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക(3) ലീവിൽ വന്ന് തിരിച്ച് പോകാൻ കഴിയാത്തവർക്ക് 5000/ രൂപ ധനസഹായം പ്രഖ്യാപിച്ചത് ഉടൻ വിതരണം ചെയ്യുക.  (4)മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ എത്രയും പെട്ടെന്ന് ആവിഷ്ക്കരിച്ച് നടപ്പാക്കുക.(5) പ്രവാസ ലോകത്തും നാട്ടിലും കൊറോണ മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, (6) വിദേശത്തുള്ള മലയാളികളുടെ വിവര ശേഖരണം നടത്തുക7)നോർക്കയുടെയും ലോക കേരളസഭാംഗങ്ങളുടെയും സേവനങ്ങൾ, പ്രവാസികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക8) പ്രവാസികളുടെ തിരിച്ച്‌ വരുന്ന മക്കളുടെ വിദ്യാഭ്യാസ വർഷം നഷ്ടപെടാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പും നോർക്കയും ചേർന്ന് ഓൺലൈൻ അഡ്മിഷൻ ഉറപ്പാക്കുകയും അവർക്ക്‌ നാട്ടിലെ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുകയും വേണം9) പ്രവാസിയുടെ മക്കൾക്ക്‌ ഉന്നതവിദ്യാഭ്യാസത്തിനു അമിത ഫീസ്‌ ഈടാക്കുനത്‌ ഒഴിവാക്കി, ജോലി നഷ്ടപ്പെട്ട്‌ വന്നവരുടെ കുട്ടികൾക്കായ്‌ ആനുകൂല്യമുള്ള സീറ്റുകൾ സംവരണം ചെയ്യണം.10) പ്രവാസികൾക്ക്‌ പിഎസ്‌സിക്ക്‌ ഉള്ള പ്രായ പരിതി 40 വയസ്‌ ആക്കി നിജ്പ്പെടുത്തണം.
എന്നീ അടിയന്തിര ആവശ്യങ്ങൾക്കായ്‌ ആണു പ്രതിഷേധം. പ്രതിഷേധത്തോടൊപ്പം ഈ ആവശ്യങ്ങൾ നിറവേറ്റാൻ സർവേകൾ സംഘടിപിക്കാനും സർക്കാർ വകുപ്പുകൾക്ക്‌ പിന്തുണ നൽകാനും സന്നദ്ധമാ‌‌ണു എന്ന് സ്റ്റേറ്റ്‌ ട്രഷറർ എം എം അമീൻ അറിയിച്ചു. 
സമരമുഖത്ത്‌ ഉള്ള വിവിധ ജില്ല താലൂക്ക്‌ പഞ്ചായത്ത്തല ഭാരവാഹികൾക്ക്‌ സ്‌റ്റേറ്റ്‌‌ കമ്മറ്റി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

Related News