കുവൈത്ത് സിറ്റി: കുവത്ത് കെ.എം.സി.സി. ആദ്യകാല ജനറൽ സെക്രട്ടറിയും മുൻ ഉപദേശക സമിതി ചെയർമാനുമായ പി.എ.റഷീദ് (64) നാട്ടിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. 2001-2003 കാലഘട്ടത്തിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ മുന്നോട്ട് നയിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചവരിൽ പ്രമുഖനായിരുന്നു.സംഘടന കാര്യങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിച്ച റഷീദ് സാഹിബ് സംഘടനാ സംബന്ധമായ ഇടപാടുകളിൽ കണിശത പുലർത്താൻ പ്രവർത്തകരെ ഉണർത്തുമായിരുന്നു. നല്ല സംഘാടകൻ എന്നതിനു പുറമെ നല്ല വായനക്കാരനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന പി.എ. റഷീദ് സാഹിബിന്റെ മരണം സമൂഹത്തിനും സമുദായത്തിനും തീരാ നഷ്ടമാണെന്ന് കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. പി.എ.റഷീദ് സാഹിബിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി 08-06-2020 തിങ്കളാഴ്ച്ച രാത്രി 9 മണിക്ക് ഓൺലൈൻ അനുശോചന യോഗം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?